Sunday, April 28, 2024
HomeKeralaപൊലീസ് തലപ്പത്ത് വീണ്ടും പിണറായി സര്‍ക്കാരിന്റെ അഴിച്ചുപണി

പൊലീസ് തലപ്പത്ത് വീണ്ടും പിണറായി സര്‍ക്കാരിന്റെ അഴിച്ചുപണി

പൊലീസ് തലപ്പത്ത് വീണ്ടും പിണറായി സര്‍ക്കാരിന്റെ അഴിച്ചുപണി. ക്രൈംബ്രാഞ്ച് മേധാവിയായി എഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ നിയമിച്ചു. ആംഡ് പൊലീസ് ബറ്റാലിയന്‍റെ അധിക ചുമതലയും തച്ചങ്കരിക്ക് നല്‍കി. എസ്പി ഡോ. ദിവ്യ ഗോപിനാഥിന് വനിതാ ബറ്റാലിയന്‍റെ ചുമതല നല്‍കി. എസ്പിമാരായ ചൈത്ര തെരേസ ജോണിനും ദിവ്യ ഗോപിനാഥിനും സ്ഥാനമാറ്റമുണ്ട്. എസ്പി ചൈത്ര തെരേസയെ റിസര്‍വ് ബറ്റാലിയന്‍ കമാണ്ടറായി നിയമിച്ചു.

കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിയെത്തിയ അല്‍കേഷ് കുമാര്‍ ശര്‍മ്മയാണ് കൊച്ചി മെട്രോയുടെ പുതിയ എംഡി. കൊച്ചി – ബംഗല്ലൂരു വ്യവസായ ഇടനാഴിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും.
കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മുഹമ്മദ് ഹനീഷിനെ മാറ്റി. തൊഴില്‍ നൈപുണ്യംവകുപ്പ് സെക്രട്ടറിയായാണ് പുതിയ നിയമനം. നികുതി എക്സൈസ് സെക്രട്ടറിയുടെ അധിക ചുമതലയുമുണ്ട്. ദേവികുളം സബ് കളക്ടറായിരുന്ന വി ആര്‍ രേണു രാജിനെ പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. സ്ഥാനകയറ്റത്തെ തുടര്‍ന്നാണ് പുതിയ നിയമനം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments