Saturday, April 27, 2024
HomeNationalഎടിഎം വഴിയുള്ള പണമിടപാട് പരാജയപ്പെട്ടാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരമോ ?

എടിഎം വഴിയുള്ള പണമിടപാട് പരാജയപ്പെട്ടാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരമോ ?

ജനങ്ങളെ പിഴിയുന്ന ബാങ്കുകള്‍ക്ക് തിരിച്ച്‌ പണികൊടുത്ത് റിസര്‍വ് ബാങ്ക്. എടിഎം വഴിയുള്ള പണമിടപാട് പരാജയപ്പെട്ടാല്‍ ഒരു നിശ്ചിത സമയപരിധിയ്ക്കുള്ളില്‍ ബാങ്ക് പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആര്‍ബിഐ സര്‍ക്കുലര്‍.

ഉപഭോക്താവിന്റേതല്ലാത്ത വീഴ്ചകൊണ്ട് പരാജയപ്പെടുന്ന ഇടപാടുകള്‍ക്കാണ് ഇത്തരത്തില്‍ നഷ്ടപരിഹാരം ലഭിക്കുക. ആശയവിനിമയത്തിലെ പ്രശ്നങ്ങള്‍, എടിഎമ്മില്‍ പണമില്ലാത്തതുകാരണം ഇടപാട് പൂര്‍ത്തായാവാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക. പരാതിപ്പെടാതേയും നഷ്ടപരിഹാരം നല്‍കണമെന്നാണ് ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഇടപാട് പരാജയപ്പെട്ടാല്‍ അക്കൗണ്ടില്‍ പണം തിരികെ എത്താറുണ്ടെങ്കിലും പണം തിരിച്ചെത്താത്ത അവസരങ്ങളും ഉണ്ടാകാറുണ്ട്. ഈ പരാതികള്‍ വ്യാപകമായതോടെയാണ് ആര്‍ബിഐയുടെ പുതിയ നിര്‍ദേശം. ഉപഭോക്താവ് പരാതി നല്‍കിയാലും ഇല്ലെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്നാണ് നിര്‍ദേശം.

എടിഎമ്മില്‍ നിന്ന് പണം ലഭിച്ചില്ലെങ്കില്‍ അഞ്ചു ദിവസത്തിനുള്ളില്‍ അക്കൗണ്ടില്‍ പണം തിരികെ നല്‍കിയെന്ന് ഉറപ്പാക്കണം. ഇല്ലെങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും നൂറു രൂപ വീതം ഉടമയ്ക്ക് നഷ്ടപരിഹാരമായി നല്‍കണം. ഐഎംപിഎസ്, യുപിഐ ഇടപാടുകള്‍ക്ക് ഒരുദിവസം കഴിഞ്ഞാല്‍ ഓരോ ദിവസവും 100 രൂപവീതമാണ് പിഴ നല്‍കേണ്ടതെന്നും ആര്‍ബിഐ നിര്‍ദേശിക്കുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments