തൂത്തൂക്കുടിയിലെ മണപ്പാട് പ്രദേശത്തു കടലില്‍ ബോട്ട് മറിഞ്ഞ് 10 പേര്‍ മരിച്ചു

തൂത്തൂക്കുടിയിലെ മണപ്പാട് പ്രദേശത്തു കടലില്‍ ബോട്ട് മറിഞ്ഞ് 10 പേര്‍ മരിച്ചു

തമിഴ്നാട്ടിൽ  തൂത്തൂക്കുടിയിലെ മണപ്പാട് പ്രദേശത്തു  കടലില്‍ ബോട്ട് മറിഞ്ഞ് പത്ത് പേര്‍ മരിച്ചു. അപകടം നടന്നത് ഞായറാഴ്ച രാത്രി 6 മണിക്കാണ്.  17  പേരെ രക്ഷപ്പെടുത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കയും ചെയ്തുവെന്നു തൂത്തൂക്കുടി ജില്ലാ  കലക്ടർ  എം. രവികുമാർ സിറ്റിന്യൂസിനോട് പറഞ്ഞു.   മരിച്ചവരിൽ 10 വയസ്സിൽ താഴെയുള്ള മൂന്ന് കുഞ്ഞുങ്ങളും 5 സ്ത്രീകളും ഉണ്ട്. മരിച്ചവരിൽ ഒരാൾ തിരുച്ചിയിൽ നിന്നും ശേഷമുള്ളവർ തൂത്തുക്കുടി ജില്ലയിലെ ഉണ്ടൻകുടിക്കു സമീപമുള്ള അഴകമ്മപുരം നിവാസികളാണ് പരുക്കേറ്റവരെ  തിരുച്ചെന്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും   പ്രവേശിപ്പിച്ചു. കാണാതായവര്‍ക്കുവേണ്ടി  ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. മല്‍സ്യബന്ധന ബോട്ടില്‍ കടല്‍ കാണാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. ഏഴു പേര്‍ യാത്ര ചെയ്യേണ്ട ബോട്ടില്‍ ഉദ്ദേശം  30 ഓളം  പേര്‍ കയറിയതാണ് ദുരന്തത്തിന് വഴിവച്ചത് എന്നാണ് അവസാനമായി കിട്ടിയ റിപ്പോർട്ട്.