രണ്ടാം ക്‌ളാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ചു

രണ്ടാം ക്‌ളാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ ഡല്‍ഹിയില്‍ ലൈംഗീകമായി പീഡിപ്പിച്ച സീനിയര്‍ വിദ്യാര്‍ഥിനി അറസ്റ്റില്‍. ഡല്‍ഹിയിലെ മോതി  നഗറിലെ സ്‌കൂളില്‍ വച്ചാണ് നാലു മാസത്തോളം രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ലൈംഗീകമായി നിരന്തരം  പീഡിപ്പിച്ചു കൊണ്ടിരുന്നത് . കുട്ടി മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞതാണ് ലൈംഗിക പീഡന കഥ പുറംലോകം അറിയുന്നത്. ശനിയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതെന്ന് സ്‌പെഷ്യല്‍ പോലീസ് കമ്മീഷനര്‍ ദീപേന്ദ്ര പതക് പറഞ്ഞു. സംഭവത്തില്‍ രണ്ടു പെണ്‍കുട്ടികള്‍ക്ക് പങ്കുള്ളതായി പോലീസ് സംശയിക്കുന്നു . ഐപിസി 328/34, 6, 10 വകുപ്പുകള്‍ ചുമത്തിയാണ് സീനിയര്‍ വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്തത്.