Tuesday, April 23, 2024
HomeKeralaചോദ്യേപപ്പർ തയാറാക്കുന്നവരുടെ വിവരങ്ങൾ ചോർത്തി ലക്ഷങ്ങളുടെ കച്ചവടം

ചോദ്യേപപ്പർ തയാറാക്കുന്നവരുടെ വിവരങ്ങൾ ചോർത്തി ലക്ഷങ്ങളുടെ കച്ചവടം

കണക്ക് പരീക്ഷയുടെ ചോദ്യങ്ങൾക്ക് മലപ്പുറം അരീക്കോെട്ട സ്വകാര്യസ്ഥാപനത്തിെൻറ ചോദ്യേപപ്പറുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു

എസ്.എസ്.എൽ.സി ചോദ്യേപപ്പർ തയാറാക്കുന്നവരുടെ വിവരങ്ങൾ ചോർത്തി ലക്ഷങ്ങളുടെ കച്ചവടം നടത്തുന്ന ലോബി. എസ്.എസ്.എൽ.സി കണക്ക് പരീക്ഷയുടെ ചോദ്യങ്ങൾക്ക് മലപ്പുറം അരീക്കോെട്ട സ്വകാര്യസ്ഥാപനത്തിെൻറ ചോദ്യേപപ്പറുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ സംഭവത്തിനു തൊട്ടു പിറകെയാണ് ചോദ്യേപപ്പർ തയാറാക്കുന്നവരുമായി സ്വകാര്യഏജൻസികൾക്കുള്ള അവിഹിത കൂട്ടുകെട്ട് പുറത്തുവരുന്നത്. എസ്.സി.ഇ.ആർ.ടി, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, പരീക്ഷഭവൻ എന്നിവ കേന്ദ്രീകരിച്ചാണ് ഈ മാഫിയയുടെ പ്രവർത്തനം. മൂന്ന് ഒാഫിസുകളിലും ഇവരെ സഹായിക്കാൻ ആളുകളുണ്ട് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എസ്.എസ്.എൽ.സി പരീക്ഷയുടെ ചോദ്യകർത്താക്കളുടെ പാനൽ തയാറാക്കുന്നത് വർഷങ്ങളായി എസ്.സി.ഇ.ആർ.ടിയാണ്. പരീക്ഷ അടുക്കുന്നതിന് മുമ്പുതന്നെ ചോദ്യേപപ്പർ മാഫിയ എസ്.സി.ഇ.ആർ.ടിയിൽ എത്തി ചോദ്യകർത്താക്കൾ ആരെന്നത് ചോർത്തിയെടുക്കും. പിന്നീട് ചോദ്യകർത്താക്കളെ ബന്ധപ്പെട്ട് ഇവർക്ക് വൻ തുക ഒാഫർ ചെയ്ത് ചോദ്യേപേപ്പറുകൾ തയാറാക്കിക്കുന്നു. ഇവർ തയാറാക്കി നൽകുന്ന ഒന്നിൽ കൂടുതൽ ചോദ്യപേപ്പറുകൾ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലെ സ്വകാര്യ ട്യൂഷൻ സെൻററുകൾ, അൺഎയ്ഡഡ് സ്കൂളുകൾ തുടങ്ങിയവക്ക് ഇൗ ഏജൻസികൾ എത്തിച്ച് നൽകും. ഇൗ ചോദ്യേപപ്പറുകൾ ഉപയോഗിച്ചാണ് പരീക്ഷക്ക് മുന്നോടിയായി സ്വകാര്യ ട്യൂഷൻ സെൻററുകൾ പ്രത്യേക പരീക്ഷ നടത്തുന്നത്.

ജനുവരി മുതൽ ഇൗ രൂപത്തിൽ ട്യൂഷൻ സെൻററുകൾ പരീക്ഷ നടത്തുന്നുണ്ട്. എസ്.എസ്.എൽ.സി മോഡൽ പരീക്ഷക്ക് മുമ്പായി ഇവർ പ്രീ മോഡൽപരീക്ഷയും നടത്തുന്നു. ഇതിനുള്ള ചോദ്യങ്ങൾ തയാറാക്കുന്നതിന് ചോദ്യകർത്താക്കൾ ഉയർന്ന തുകയാണ് വാങ്ങുന്നത്. എസ്.എസ്.എൽ.സി പരീക്ഷയിലെ ചോദ്യങ്ങൾക്ക് പ്രീ മോഡൽ പരീക്ഷയിലെ ചോദ്യങ്ങളുമായി സാമ്യം ഏറെയായിരിക്കും. പരീക്ഷ കഴിയുന്നതോടെ തങ്ങൾ നടത്തിയ പ്രീ മോഡൽ പരീക്ഷയുമായി എസ്.എസ്.എൽ.സി ചോദ്യങ്ങൾക്കുള്ള സാമ്യം പ്രചരിപ്പിച്ചാണ് സ്വകാര്യ ട്യൂഷൻ സെൻററുകൾ അടുത്ത വർഷത്തേക്കുള്ള കുട്ടികളുടെ എണ്ണം കൂട്ടുന്നത്.

തലസ്ഥാനനഗരത്തിലും ആറ്റിങ്ങലിലും കിളിമാനൂരിലും ഇത്തരത്തിലുള്ള സ്വകാര്യ ഏജൻസികൾ ചോദ്യേപപ്പർ തയാറാക്കി വിതരണം ചെയ്യുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്.

ആറ്റിങ്ങലിലെ ഏജൻസി ഒരു പ്രസിദ്ധീകരണത്തിെൻറ മറവിലാണ് എസ്.സി.ഇ.ആർ.ടിയിൽ ബന്ധങ്ങൾ സ്ഥാപിച്ചത്. ഇവർ സംസ്ഥാനത്തിെൻറ ഒട്ടുമിക്ക ഭാഗങ്ങളിലെയും ട്യൂഷൻ സെൻററുകൾക്കായി ചോദ്യേപപ്പർനൽകുന്നുണ്ട്.

വിജയശതമാനം ഉയർത്തുന്നതിെൻറ ഭാഗമായി സർക്കാർ, എയ്ഡഡ് സ്കൂളുകൾ വരെ സ്വകാര്യ ഏജൻസികളുടെ ചോദ്യേപപ്പറിൽ കുട്ടികൾക്ക് പ്രത്യേക പരീക്ഷ നടത്തുന്നുണ്ട്. എസ്.എസ്.എൽ.സി പരീക്ഷയുമായി തങ്ങളുടെ ചോദ്യപേപ്പറിനുള്ള സാമ്യം അടുത്തവർഷം ട്യൂഷൻ സെൻററുകൾക്കിടയിൽ ഏജൻസികളുടെ മാർക്കറ്റ് ഉയർത്തുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments