‘‘ എനിക്കു കേരള മുഖ്യമന്ത്രിയാകാനാകുമോ?’’ ചോദ്യം മറ്റാരുടെയുമല്ല കമലാഹാസന്‍റെയാണ്. രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ അരങ്ങു തകർക്കുന്നതിനിടെയാണ് കമലാഹാസന്‍റെ ചോദ്യം . രജനികാന്തിന്‍റെ കന്നഡ പശ്ചാത്തലം തമിഴ് രാഷ്ട്രീയത്തിൽ കുഴപ്പങ്ങളുണ്ടാക്കുമെന്നു പറയാനാണ് കമലഹാസൻ കേരളത്തെ കൂട്ടുപിടിച്ചത്. അതേസമയം, തമിഴ്നാട്ടിൽ ജനിച്ചവർ മാത്രമേ ഇവിടെ രാഷ്ട്രീയത്തിലിറങ്ങാകൂവെന്ന വാദത്തോടെ യോജിക്കാനാവില്ലെന്നും കമൽ വ്യകത്മാക്കി. തിരിച്ചറിവുള്ളവർ രാഷ്ട്രീയത്തിലേക്കു വരാതിരിക്കുന്നതാണു നല്ലതെന്നും കമലഹാസൻ കൂട്ടിച്ചേർത്തു.
രാഷ്ട്രീയം പണം സമ്പാധനത്തിനുള്ള എളുപ്പ മാർഗമായി ആരും ചിന്തിക്കരുതെന്നു സ്റ്റൈൽ മന്നൻ പറഞ്ഞു. രാജ്യത്തെ ഭരണ സംവിധാനം തകർന്നുവെന്ന രജനീകാന്തിന്റെ അഭിപ്രായത്തെ പൂർണമായി ഉൾക്കൊള്ളൂന്നുവെന്നു കമൽഹാസൻ പറഞ്ഞു.ബ്രഹ്മാണ്ഡ ചിത്രം വിശ്വരൂപത്തിന്‍റെ രണ്ടാം പതിപ്പ് റിലീസിന് ഒരുങ്ങുകയാണ്. 2013ൽ ചില മത സംഘടനകളുടെ എതിർപ്പിനെത്തുടർന്നു വിശ്വരൂപം ഒന്നിന്‍റെ റിലീസ് വൈകിയിരുന്നു. ചിലർ മനപ്പൂർവം അന്നത്തെ പ്രശ്നങ്ങൾ സൃഷ്ടിച്ചതാണെന്നും കമൽ പറഞ്ഞു.