കനത്ത മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം, ആലപ്പുഴ,കൊല്ലം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധിപ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയായിരിക്കുമെന്ന് കലക്ടർ വീണ എൻ. മാധവൻ അറിയിച്ചു.
കൊല്ലം ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ സ്കൂളുകൾക്കും അംഗൻവാടികൾക്കും ബുധനാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു.
എറണാകുളം ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും സി.ബി.എസ്.ഇ സ്കൂളുകൾക്കും അവധി ബാധകമാണെന്ന് ജില്ല കലക്ടർ അറിയിച്ചു.