കോടതിയലക്ഷ്യക്കേസിൽ സുപ്രീംകോടതി ആറു മാസം തടവിനു ശിക്ഷിച്ച കൽക്കട്ട മുൻ വിവാദ ജഡ്ജി സി.എസ്. കർണൻ പരോൾ ലഭിക്കാൻ പശ്ചിമബംഗാൾ ഗവർണർ കേസരി നാഥ് ത്രിപാഠിക്ക് അപേക്ഷ നല്കി. ജൂൺ 21 നു കോൽക്കത്ത പോലീസ് തമിഴ്നാട്ടിൽനിന്ന് അറസ്റ്റ് ചെയ്ത 62 കാരനായവിവാദ ജഡ്ജി കർണൻ എസ്എസ്കെഎം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
തനിക്കു ജാമ്യമോ പരോളോ ലഭിക്കാൻ കോടതിയുടെ ഏതു നിർദേശവും പാലിക്കാമെന്നും അപേക്ഷയിലുണ്ട്. സ്പീഡ് പോസ്റ്റിലാണ് ഗവർണർക്കു കത്ത് അയച്ചിരിക്കുന്നത്. മുഖ്യമന്ത്രി മമത ബാനർജി, നിയമമന്ത്രി മോലായി ഖതാക് എന്നിവർക്കും പകർപ്പ് അയച്ചിട്ടുണ്ട്. കോൽക്കത്ത ഹൈക്കോടതി ജഡ്ജിയായി ജൂൺ 12നു വിരമിച്ച വിവാദ ജഡ്ജി കർണനെ ജൂൺ 20നു കോയന്പത്തൂരിലെ ഒരു റിസോർട്ടിൽനിന്നാണു കോൽക്കത്ത പോലീസ് പിടികൂടിയത്.