റോഷന്‍ റോയ് മാത്യുവിനെ പിഎസ്‌സിയിലെ അംഗമായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃനിരയില്‍ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് റോഷൻ റോയ് മാത്യു. സി പി ഐ (എം ) റാന്നി ഏരിയ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു.മുഖ്യധാരയില്‍ നിന്നു അകന്നു കഴിയുന്ന ആദിവാസികളുടെ ഉന്നമനത്തിന് വേണ്ടി സിപിഎം റാന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാന്നി താലൂക്കിലെ വനവാസികളായ ആദിവാസി കുടുംബങ്ങളെ ദത്തെടുക്കുവാൻ
തീരുമാനിച്ചു പ്രവർത്തനമാരംഭിച്ചപ്പോൾ റോഷൻ റോയ് മാത്യു മുൻനിരയിൽ തന്നെയുണ്ടായിരുന്നു. മുളമൂട്ടിൽ വെരി. റവ. റോയി മാത്യു കോർ എപ്പിസ്കോപ്പയുടെ മകനാണ് റോഷന്‍. പിഎസ്‌സിയില്‍ ഏഴ് പുതിയ അംഗങ്ങളെ നിയമിക്കുവാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഡോ കെ പി സജിലാല്‍, പി കെ വിജയകുമാര്‍, ഡോ ഡി രാജന്‍, ടി ആര്‍ അനില്‍കുമാര്‍, മുഹമമദ് മുസ്തഫ കടമ്പോട്ട്, പി എച്ച് എം ഇസ്മയില്‍, എന്നിവരാണ് മറ്റ് അംഗങ്ങള്‍.
റോഷന്‍ റോയ് മാത്യുവിനെ പിഎസ്‌സിയിലെ അംഗമായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു
RELATED ARTICLES