Sunday, April 28, 2024
HomeNationalറിതേഷ് അഗർവാൾ എന്ന ഇരുപത്തിനാലുകാരൻ 2600 കോടിയുടെ ആസ്തിയുമായി

റിതേഷ് അഗർവാൾ എന്ന ഇരുപത്തിനാലുകാരൻ 2600 കോടിയുടെ ആസ്തിയുമായി

റിതേഷ് അഗർവാൾ എന്ന ഇരുപത്തിനാലുകാരൻ ജീവിതമാരംഭിക്കും മുൻപ് തന്നെ ജീവിത വിജയം നേടിയ ചെറുപ്പക്കാരനാണ്. 19 വയസില്‍ തുടങ്ങിയ തന്റെ പ്രയാണം ഇന്നെത്തി നില്‍ക്കുന്നത് 2600 കോടിയുടെ ആസ്തിയുമായി. എൻജിനീയറിങിന് ചേർന്നതിന്റെ രണ്ടാം ദിവസം വീട്ടുകാരറിയാതെ പഠനം ഉപേക്ഷിച്ചാണ് പതിനെട്ടാമത്തെ വയസ്സിൽ പുതിയ ഓൺലൈൻ സംരംഭത്തിന് തുടക്കമിടുന്നത്. നിലവില്‍ രാജ്യത്തൊട്ടാകെ ഓയോയിലൂടെ 1,80,000 ഹോട്ടല്‍ മുറികള്‍ ലഭ്യമാണ്. കൂടാതെ വിപുലീകരണത്തിൽ ഭാഗമായി ഓയോയുടെ സേവനം അപ്പാര്‍ട്ടുമെന്‍റ് മേഖലയിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കയാണ്. ഇന്ത്യയില്‍ ബജറ്റ് ഹോട്ടല്‍ മുറികള്‍ ഓണ്‍ലൈന്‍ വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ലഭ്യമാക്കി ഹോസ്പിറ്റാലിറ്റി ബിസിനസില്‍ വിപ്ലവകരമായ മാറ്റം വരുത്തിയ ‘ഓയോ’ ഒരു ഹോട്ടല്‍ മുറി പോലും സ്വന്തമായി ഇല്ലാതെയാണ് വാടകയ്ക്ക് നല്‍കുന്ന ബിസിനസിലേക്ക് കടന്നത്. കുറഞ്ഞ കാലം കൊണ്ടു തന്നെ വിരൽത്തുമ്പിൽ ഹോട്ടല്‍ മുറികൾ തിരഞ്ഞെടുക്കാവുന്ന ആപ്പുകള്‍ക്കിടയില്‍ ഓയോ താരമായി. ഇന്ന് 24-ാം വയസിന്റെ പടി ചവിട്ടി നില്‍ക്കുമ്പോൾ വിജയഗാഥകൾ മാത്രമാണ് ഈ യുവ സംരംഭകന് പറയുവാനുള്ളത് . അതിസമ്പന്നരെ കണ്ടെത്താന്‍ ബാര്‍ക്ലയ്‌സ് ഹുറൂണ്‍ നടത്തിയ സര്‍വ്വേയില്‍ ഇപ്പോൾ തിളങ്ങുന്ന ഒരു നക്ഷത്രമായി മാറിയിരിക്കയാണ് റിതേഷ് അഗര്‍വാള്‍. ചൊവ്വാഴ്ചയായിരുന്നു റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയത്. 2013 ലാണ് ഓയോക്ക് റിതേഷ് രൂപം നല്‍കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments