Wednesday, May 8, 2024
HomeNationalമോദിയെ കള്ളനെന്ന് വിശേഷിപ്പിച്ച്‌ സോഷ്യല്‍മീഡിയയില്‍ വീണ്ടും ദിവ്യയുടെ പോസ്റ്റ്

മോദിയെ കള്ളനെന്ന് വിശേഷിപ്പിച്ച്‌ സോഷ്യല്‍മീഡിയയില്‍ വീണ്ടും ദിവ്യയുടെ പോസ്റ്റ്

നരേന്ദ്ര മോദി കള്ളന്‍ തന്നെയാണെന്നും താന്‍ ഇനിയുമത് പറയുമെന്നും കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹെഡും മുന്‍ നടിയുമായ ദിവ്യ സ്പന്ദനയുടെ ട്വീറ്റ് . മോദിയെ കള്ളന്‍ എന്ന് വിളിച്ചതിന് ദിവ്യക്കെതിരെ ഇന്നലെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിരുന്നു.

കേസെടുത്ത തൊട്ടടുത്ത ദിവസം തന്നെ മോദിയെ കള്ളനെന്ന് വിശേഷിപ്പിച്ച്‌ ദിവ്യ സോഷ്യല്‍മീഡിയയില്‍ വീണ്ടും പോസ്റ്റ് ചെയ്തു. തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ചുള്ള പോസ്റ്റ് പി എം ചോര്‍ ഹെ എന്ന ഹാഷ് ടാഗോടെയാണ് പോസ്റ്റ് ചെയ്തത്. രാജ്യ ദ്രോഹകുറ്റം ചുമത്തുന്ന നിയമം ദുരുപയോഗം ചെയ്യുകയാണെന്നും ഈ നിയമം റദ്ദാക്കണമെന്നും രമ്യ ആവശ്യപ്പെട്ടു.

ഐടി ആക്‌ട് സെക്ഷന്‍ 67, ഐപി സിയിലെ സെക്ഷന്‍ 124 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലക്‌നൗവിലെ അഭിഭാഷകനായ സയ്യിദ് റിസ്വാന്‍ അഹമ്മദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് ദിവ്യയ്‌ക്കെതിരെ കേസെടുത്തത് .

മോദിയുടെ ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോയാണ് ദിവ്യ ട്വീറ്റ് ചെയ്തത്. കള്ളന്‍ പ്രധാനമന്ത്രി മിണ്ടരുത് എന്ന ഹാഷ് ടാഗിനൊപ്പമാണ് ദിവ്യ ഈ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത് ഫോട്ടോ അനുകൂലിച്ച്‌ നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ സംഘപരിവാറുകാരുടെ ആക്രമണത്തിനും ഒട്ടും കുറവില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments