Saturday, April 27, 2024
HomeKeralaനമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

ചാരക്കേസില്‍ ഇരയായ നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധി പാലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭായോഗം ഇത് സംബന്ധിച്ച്‌ തീരുമാനമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. കേസ് അന്വേഷണത്തില്‍ വീഴ്ച പരിശോധിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയായി മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സെന്തിലിനെ നിയമിച്ചു. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടപരിഹാരത്തുക ഈടാക്കാന്‍ പറ്റുമോ എന്ന കാര്യം പരിശോധിക്കാന്‍ നിയമവകുപ്പിനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments