Sunday, April 28, 2024
HomeKeralaപിറവം പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ഞായറാഴ്ച കുര്‍ബാന നടത്താന്‍ ഹൈക്കോടതിയുടെ അനുമതി

പിറവം പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ഞായറാഴ്ച കുര്‍ബാന നടത്താന്‍ ഹൈക്കോടതിയുടെ അനുമതി

പിറവം പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ഞായറാഴ്ച കുര്‍ബാന നടത്താന്‍ ഹൈക്കോടതിയുടെ അനുമതി. ഓര്‍ത്തഡോക്‌സ് വൈദികന്റെ കാര്‍മികത്വത്തില്‍ ആയിരിക്കും കുര്‍ബാന. ഇടവകാംഗങ്ങള്‍ക്ക് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ തടസമില്ല.എന്നാല്‍ പള്ളിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയാല്‍ അവരെ ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോടതിയുടെ മറ്റൊരു ഉത്തരവുണ്ടാകും വരെ ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു.കലക്ടറുടെയും പൊലീസിന്റെയും മുന്‍കൂര്‍ അനുമതിയോടെ സെമിത്തേരിയില്‍ സംസ്‌കാര ശുശ്രൂഷ അടക്കമുള്ള ചടങ്ങുകള്‍ നടത്താം. ഇനി ഒരു ഉത്തരവുണ്ടാകും വരെ കലക്ടര്‍ക്കായിരിക്കും പള്ളിയുടെ നിയന്ത്രണം. പള്ളി ഏറ്റെടുത്തു എന്ന് കാണിച്ച്‌ കലക്ടര്‍ ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച രാവിലെ ഏഴുമണിക്ക് ഓര്‍ത്തഡോക്‌സ് വൈദികന്‍ സ്‌കറിയ വട്ടക്കാട്ടിലിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന അര്‍പ്പിക്കാനാണ് ഓര്‍ത്തഡോക്‌സ് സഭയുടെ തീരുമാനം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments