28 തവണ രഹസ്യവിവാഹം നടത്തിയ ആൾ ഇരുപത്തഞ്ചാം ഭാര്യയുടെ പരാതിയിൽ അറസ്റ്റിൽ. ബംഗ്ലാദേശിലെ ബർഗുണ സ്വദേശിയായ യാസിൻ ബ്യാപാരി എന്ന 45കാരനാണ് ധാക്കയിൽ അറസ്റ്റിലായത്. ഇരുപത്തഞ്ചാം ഭാര്യ ഷുലി അക്തർ താനിയ നൽകിയ സ്ത്രീധന പീഡന പരാതിയിലാണ് ഇയാൾ അറസ്റ്റിലായിരിക്കുന്നത്. ഇരുപത്തേഴാം ഭാര്യയുടെ വീട്ടിൽനിന്നു പിടിയിലായ യാസിനെ കോടതിയിൽ ഹാജരാക്കി പോലീസ് കസ്റ്റഡിയിൽവിട്ടു.
യാസിന്‍റെ 17 ഭാര്യമാരുടെ പേരുവിവരങ്ങൾ അടക്കമാണ് ഷുലി അക്തർ താനിയ പരാതി നൽകിയത്. സ്ത്രീധാനം ആവശ്യപ്പെട്ട് സ്ഥിരമായി മർദിക്കാറുണ്ടെന്നും ജോലിക്കു പോകുകയാണെന്നു പറഞ്ഞാണ് യാസിൻ വീട്ടിൽനിന്നു പോയിരുന്നതെന്നും പരാതിയിൽ പറയുന്നു.