Saturday, April 27, 2024
HomeNationalജമ്മു കാശ്മീരില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി

ജമ്മു കാശ്മീരില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി

ജമ്മു കാശ്മീരില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. ഷോപ്പിയാനില്‍ സൈന്യം നടത്തിയ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു വിഘടനവാദികള്‍ ബന്ദിന് ആഹ്വാനം ചെയ്തതോടെയാണ് സര്‍ക്കാര്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പുല്‍വാമ, അനന്ത്‌നാഗ്, കുല്‍ഗാം, ഷോപ്പിയാന്‍ തുടങ്ങിയ ജില്ലകളില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കു പൂര്‍ണമായും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വിഘടനവാദികള്‍ പ്രഖ്യാപിച്ചിരിക്കുന്ന ബന്ദ് പൂര്‍ണമാണ്. പലയിടങ്ങളിലും വാഹനങ്ങള്‍ ഓടുന്നില്ല. ബാരമുള്ളക്കും ബാനിഹാളിനും ഇടയിലുള്ള ട്രെയിന്‍ ഗതാഗതവും നിര്‍ത്തിവെച്ചിരിക്കുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments