യോഗി ആദിത്യനാഥിന്റേതു പോലെ മുടി മുറിക്കാൻ കുട്ടികളോട് ആവശ്യപ്പെട്ട ഉത്തർപ്രദേശ് സദറിലെ ഋഷഭ് അക്കാദമി സ്കൂൾ വിവാദത്തിൽ. തല മുണ്ഡനം ചെയ്യുന്നതിനു സമാനമായ, പറ്റെ വെട്ടിയ ഹെയർസ്റ്റെൽ പിന്തുടരാൻ നിർബന്ധിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് രക്ഷകർത്താക്കളും വിദ്യാർഥികളും ഒരുപോലെ പറഞ്ഞു. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂളിനു മുന്നിൽ പ്രതിഷേധം നടത്തി.
ആദിത്യനാഥിനെ പോലെ മുടി മുറിക്കാതെ ക്ലാസിൽ കയറ്റില്ലെന്ന് മാനേജ്മെന്റ് വിദ്യാർഥികളോടു പറഞ്ഞതായി വാർത്ത പരന്നതോടെ പ്രതിഷേധവുമായെത്തിയ രക്ഷകർത്താക്കൾ സ്കൂളിനു മുൻപിൽ ധർണ നടത്തുകയും സ്കൂളിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സ്കൂളിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു. പൊലീസ് എത്തി സ്ഥിതിഗതികൾ ശാന്തമാക്കി.
കുട്ടികളിൽ അച്ചടക്കം കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് മുടി പറ്റെ വെട്ടാൻ ആവശ്യപ്പെട്ടത്. എന്നാൽ യോഗി ആദിത്യനാഥിന്റെ ഹെയർസ്റ്റെൽ പിന്തുടരാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് സ്കൂൾ മാനേജർ രഞ്ജിത്ത് ജയിൻ