കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഗുജറാത്തിലെ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയതിനെതിരേ ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്. രാഹുൽ ക്രിസ്ത്യനാണെന്ന് സംശയിക്കുന്നു. അല്ലെങ്കിൽ ഹിന്ദുവാണെന്ന് അദ്ദേഹം പ്രഖ്യാപിക്കണം. 10 ജൻപഥിന് സമീപം പള്ളിയുണ്ടെന്നാണ് വിവരമെന്നും സുബ്രഹ്മണ്യൻ സ്വാമി എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഗുജറാത്തിൽ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കംകുറിച്ചുള്ള സന്ദർശനത്തിൽ നിരവധി ക്ഷേത്രങ്ങളിലാണു രാഹുൽ എത്തിയത്. കോണ്‍ഗ്രസ് ഹൈന്ദവവിരുദ്ധ പാർട്ടിയാണെന്ന ബിജെപിയുടെയും ആർഎസ്എസിന്‍റെയും പ്രചാരണങ്ങളുടെ മുനയൊടിക്കാനാണു രാഹുലിന്‍റെ നീക്കം.
രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയതിനെതിരേ ബിജെപി എംപി
RELATED ARTICLES