വയലിനിസ്റ് ബാലഭാസ്കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

വയലിന്‍ മാന്ത്രികന്‍ ബാലഭാസ്കറും മകള്‍ തേജസ്വിനിയും മരണമടഞ്ഞ അപകടത്തെക്കുറിച്ച്‌ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ബാലഭാസ്കറിന്റെ അച്ഛന്‍ സി.കെ.ഉണ്ണിയുടെ പരാതിയിലാണ് ഡി.ജി.പിയുടെ ഉത്തരവ്. ബാലഭാസ്കറിന്റഎ സാമ്ബത്തിക ഇടപാടില്‍ ദുരൂഹതയില്ലെന്ന് കേസ് അന്വേഷിച്ച പൊലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മരണത്തില്‍ ദുരൂഹതയില്ലെന്ന പൊലീസിന്റെ വാദം ശരിയല്ലെന്ന് ആരോപിച്ച്‌ ബാലഭാസ്കറിന്റെ അച്ഛന്‍ സി.കെ.ഉണ്ണി രംഗത്ത് വന്നിരുന്നു. ദുരൂഹതയുണ്ടെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പിതാവ് പറഞ്ഞിരുന്നു. ഉന്നതതലത്തിലുള്ള അന്വേഷണവും അദ്ദേഹം ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ച്‌ ഉത്തരവായത്.സെപ്തംബര്‍ 24ന് തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരവേ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ദേശീയപാതയില്‍ പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്ബിനടുത്ത് റോഡരികിലെ മരത്തില്‍ ഇടിച്ചുകയറുകയായിരുന്നു. അപകട സമയത്ത് വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുനായിരുന്നുവെന്നാണ് ബാലുവിന്റെ ഭാര്യ ലക്ഷ്‌മിയുടെ മൊഴി