Friday, April 26, 2024
HomeNationalയുപിയിൽ രണ്ടാമത്തെ ബിജെപി എംപിയും കോണ്‍ഗ്രസില്‍ ചേർന്നു

യുപിയിൽ രണ്ടാമത്തെ ബിജെപി എംപിയും കോണ്‍ഗ്രസില്‍ ചേർന്നു

യുപിയിൽ പാര്‍ട്ടിക്ക് ആവേശം പകര്‍ന്നു കൊണ്ട് ഒരു മാസത്തിനിടെ രണ്ടാമത്തെ ബിജെപി എംപിയും കോണ്‍ഗ്രസില്‍ ചേർന്നു.ഇറ്റാവയില്‍ നിന്നുള്ള സിറ്റിങ് എംപിയായ അശോക് കുമാര്‍ ഡെഹ്റയാണ് ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിജെപിയുടെ ദളിത് വിരുദ്ധ നയങ്ങളില്‍‌ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട ദളിത് നേതാവും ബഹ്റൈച്ച് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയുമായ സാവിത്രി ഭായി ഫുലെ കഴിഞ്ഞ മാര്‍ച്ചില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.ഉത്തര്‍പ്രദേശിലെ പ്രമുഖ പട്ടിക ജാതി-വര്‍ഗ നേതാവായിരുന്നു സാവിത്രി ഭായി ഫുലെ കഴിഞ്ഞ വര്‍‌ഷം ബിആര്‍ അംബോദ്കറുടെ ചരമ വാര്‍ഷിക ദിനത്തിലാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്. ബിജെപി സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുകയാണെന്നാരോപിച്ചായിരുന്നു ഫുലെ പാര്‍ട്ടി വിട്ടത്.ഹനുമാന്‍റെ ജാതിയുമായി ബന്ധപ്പെട്ട് വിവാദപരമായ പരാമര്‍ശനം നടത്തിയ മുഖ്യന്ത്രി യോഗി ആദിത്യനാഥിനെതിരെ ഫുലെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ പാര്‍ട്ടി അംഗത്വം രാജിവെച്ചത്.ജ്യോതി ബായി ഫുലേ കോണ്‍ഗ്രസില്‍ എത്തിയതിന്‍റെ ആവേശം കഴിയുന്നതിന് മുന്നേയാണ് മറ്റൊരു ബിജെപി എംപി കൂടി കോണ്‍ഗ്രസില്‍ ചേരുന്നത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് അംഗത്വം നേടിയാണ് അശോക് കുമാര്‍ ഡോഹ്റെ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇറ്റാവയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ അദ്ദേഹം ലോക്സഭയിലേക്ക് മത്സരിക്കും.ഹർദോയി മണ്ഡലത്തിലെ സിറ്റിംഗ് എംപി അൻശുൽ വർമ്മ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം രാജിവെച്ചു. ബിജെപി ഓഫിസിലെത്തി അവിടുത്തെ കാവൽക്കാരന്റെ കയ്യിലായിരുന്നു അദ്ദേഹം രാജി സമർപ്പിച്ചത്.താൻ ചൗക്കിദാറാണ്’ എന്ന മോദിയുടെ പ്രസ്താവന ബിജെപി വൻപ്രചാരണ ആയുധമാക്കുന്നതിനിടയിലാണ് എംപിയുടെ വക ‘ഒരു ചൗക്കിദാർ’ പ്രതിഷേധം. താനൊരു കീഴ്‌ജാതിക്കാരനായതുകൊണ്ടു മാത്രമാണ് പാര്‍ട്ടി സീറ്റ് നിഷേധിച്ചതെന്നാണ് അൻശുൽ വർമ്മ ആരോപിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments