Friday, May 3, 2024
HomeKerala"ശ്വാസകോശം സ്‌പോഞ്ച്‌ പോലെയാണെന്ന് " പറഞ്ഞ ശ്വാസം നിലച്ചു

“ശ്വാസകോശം സ്‌പോഞ്ച്‌ പോലെയാണെന്ന് ” പറഞ്ഞ ശ്വാസം നിലച്ചു

“ശ്വാസകോശം സ്‌പോഞ്ച്‌ പോലെയാണ്’ മലയാളികളില്‍ ചിലര്‍ ഭയത്തോടെയും മറ്റു ചിലര്‍ കൗതകത്തോടെയും കേട്ട ആ ശബ്‍ദം ഇനിയില്ല. മലയാള സിനിമാ പ്രേക്ഷകര്‍ ഒരിക്കലെങ്കിലും ഒന്ന്‍ പരിചയപ്പെടണം എന്നാഗ്രഹിച്ചിരുന്ന ആ ശബ്ദത്തിന്റെ ഉടമ തിരുവനന്തപുരം സ്വദേശി ഗോപന്‍ മരണത്തിനു കീഴടങ്ങി. 39 വര്‍ഷത്തോളം ആകാശവാണിയില്‍ വാര്‍ത്ത വായനക്കാരനായിരുന്നു.വിവിധ മന്ത്രാലയങ്ങളുടെ പരസ്യങ്ങള്‍ക്ക് ശബ്‍ദം നല്‍കിയിട്ടുണ്ട്. ശബ്‍ദത്തിന്റെ പ്രത്യേകതകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വിരമിച്ച ശേഷം സ്വാതന്ത്രമായി ആകാശവാണിക്കും ദൂരദര്‍ശനും പരിപാടികള്‍ ചെയ്തിരുന്നു. മുന്‍പ് മലയാളികളുടെ ആകാശവാണിയിലൂടെ കേട്ടിരുന്ന ദില്ലി വാര്‍ത്തയെ ഒരു കാലത്ത് സമ്ബുഷ്ടമാക്കിയിരുന്ന ശബ്ദമായിരുന്നു ഗോപന്റേത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments