‘എന്റെ കൃഷി, എന്റെ ആരോഗ്യം, ഒപ്പം നിങ്ങളുടെയും’ ക്യാമ്പയിന് തിരുവല്ല നിയോജക മണ്ഡലത്തില്‍ തുടക്കമായി

ജില്ലാ കുടുംബശ്രീമിഷന്‍ അയല്‍ക്കൂട്ട വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന ‘എന്റെ കൃഷി, എന്റെ ആരോഗ്യം, ഒപ്പം നിങ്ങളുടെയും’ കാര്‍ഷിക കാമ്പയിനിന്റെ തിരുവല്ല നിയോജക മണ്ഡലതല ഉദ്ഘാടനം അഡ്വ.മാത്യു.ടി തോമസ് എംഎല്‍എ നിര്‍വഹിച്ചു. മല്ലപ്പള്ളി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ വിനയ കുടുംബശ്രീയുടെ നേതൃത്വത്തിലാണു കൃഷി നടത്തുന്നത്.  മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിലെ മങ്കുഴിയില്‍ നടന്ന പരിപാടിയില്‍ മല്ലപ്പള്ളി ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് റെജി ശാമുവല്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് ഇമ്മാനുവേല്‍, അംഗങ്ങളായ പ്രിന്‍സി കുരുവിള, മോളി ജോയ്,  കുടുംബശ്രീ ചാര്‍ജ് ഓഫീസര്‍ സാം കെ സലാം, എം.ഡി എബ്രഹാം, എന്‍.എം റഹ്മത്ത്, ഷിജു പാലംപറമ്പില്‍, മാത്യുസ് കല്ലുപുര  തുടങ്ങിയവര്‍ പങ്കെടുത്തു.