മസ്റ്ററിംഗ്

കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളി, കുടുംബ സാന്ത്വന പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ നിലവില്‍ പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിംഗ് ചെയ്യുന്നതിന് ജൂലൈ 15 വരെ അവസരമുണ്ട്.   മസ്റ്ററിംഗ് ചെയ്യാത്തവര്‍ക്ക് അടുത്ത ഗഡു പെന്‍ഷന്‍ ലഭിക്കുന്നതല്ല.  ഗുണഭോക്താക്കള്‍ ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ നമ്പര്‍ എന്നിവ സഹിതം അക്ഷയ കേന്ദ്രത്തിലെത്തി മസ്റ്ററിംഗ് നടത്തിയശേഷം രസീത് സൂക്ഷിക്കണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.