നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ഹൈക്കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. ഇത് രണ്ടാം തവണയാണ് ഹൈക്കോടതി ജാമ്യം നിഷേധിക്കുന്നത്. ഇതോടെ ജയിലില്‍ തുടരേണ്ട ദിലീപിന് മുന്നില്‍ ഇനി രണ്ടു വഴികള്‍ മാത്രമാണുള്ളത്. ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിക്കുക. അല്ലെങ്കില്‍ സുപ്രീംകോടതിയിലേക്ക് പോവുക. എന്നാല്‍ കേസിലെ തുടര്‍നടപടികള്‍ പിന്നീട് ആലോചിച്ച് മാത്രമേ തീരുമാനിക്കുകയുള്ളൂവെന്ന് അഭിഭാഷകന്‍ ബി.രാമന്‍പിള്ള പറഞ്ഞു.
രണ്ടു തവണയാണ് ദിലീപ് ജാമ്യത്തിനായി ഹൈക്കോടതി സിംഗില്‍ ബെഞ്ചിനെ സമീപിച്ചത്. അതിനാല്‍ ഇനി ജാമ്യഹര്‍ജിയുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാം. അല്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്യാം. എന്നാല്‍ ഇതിനെക്കുറിച്ച് അടുത്ത ദിവസം തീരുമാനത്തിലെത്തൂ എന്ന് ബി.രാമന്‍പിള്ള അറിയിച്ചു. ജൂലായ് 24നും ആഗസ്റ്റ് 11നുമാണ് ഹൈക്കോടതിയെ ദിലീപ് സമീപിക്കുന്നത്.
ദിലീപ് ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇരു വിഭാഗങ്ങളുടേയും ശക്തമായ വാദം കോടതി കേട്ടിരുന്നു. ദിലീപ് പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കപ്പെടുമെന്ന വാദം അംഗീകരിച്ച് ജാമ്യമില്ലെന്ന് കോടതി ഇന്ന് വ്യക്തമാക്കുകയായിരുന്നു.