Friday, April 26, 2024
HomeKeralaരാഹുൽ ഈശ്വറിന്റെ തൊലിയുരിച്ചു കൊണ്ട് മലയരയ സഭ നേതാവിന്റെ മറുപടി

രാഹുൽ ഈശ്വറിന്റെ തൊലിയുരിച്ചു കൊണ്ട് മലയരയ സഭ നേതാവിന്റെ മറുപടി

രാഹുൽ ഈശ്വറിന്റെ തൊലിയുരിച്ചു കൊണ്ട് മലയരയ സഭ നേതാവിന്റെ . ഞങ്ങളുടെ പൂര്‍വീകര്‍ നിര്‍മിച്ച ക്ഷേത്രങ്ങളില്‍ എന്തൊക്കെ ആരാധനകളും ആചാരങ്ങളും നടത്തണമെന്ന് ഞങ്ങള്‍ക്കറിയാം. ക്ഷേത്രങ്ങളിലെ തന്ത്രി ജോലി ചെയ്യുന്നവര്‍ ഞങ്ങളുടെ അവകാശങ്ങളേക്കുറിച്ചു പഠിപ്പിക്കേണ്ട.

മലയരയര്‍ക്ക് മകരവിളക്ക് തെളിക്കാനുള്ള അവകാശം തിരിച്ചുനല്‍കണമെന്ന രാഹുല്‍ ഈശ്വറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് തൊലിയുരിച്ചുകൊണ്ടു മലയരയ മഹാസഭ നേതാവിന്റെ മറുപടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ശബരിമലയില്‍ മകരവിളക്ക് തെളിക്കാനുള്ള അവകാശം തിരിച്ചു നല്‍കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്നതാണെന്നും അതിനാല്‍ മലയരയ വിഭാഗത്തിന്റെ ഈ അവകാശം തിരികെ നല്‍കണമെന്നും അയ്യപ്പ ധര്‍മ്മസേനാ സമിതി അധ്യക്ഷന്‍ രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദൈവഹിതം അറിയാനായി ദേവപ്രശ്‌നം വെക്കണമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടിരുന്നു.

ഐക്യ മലയരയ മഹാസഭ നേതാവ് പി കെ സജീവ് ആണ് ഫേസ്ബുക് പോസ്റ്റ് ഇട്ടു രാഹുലിന് ഇരുട്ടടി കൊടുത്തത്. തങ്ങളുടെ പൂര്‍വ്വികരുടെ ആരാധനാലയത്തില്‍ രാഹുല്‍ ഈശ്വറിന് എന്താണ് കാര്യമെന്നും സജീവ് ചോദിക്കുന്നു.

മകരവിളക്കും പിടിച്ച്‌ അകലെ നില്‍ക്കേണ്ടവരല്ല മലയരയരടക്കമുള്ള ദ്രാവിഡ ജനത. അവര്‍ നിര്‍മ്മിച്ച ക്ഷേത്രത്തില്‍ ഏതൊക്കെ ആരാധന ചെയ്യണമെന്ന് അവര്‍ തീരുമാനിക്കും. വിവരമുള്ളവരെല്ലാം ഇത് അംഗീകരിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു . നിങ്ങളായിട്ട് ആരെയും തെറ്റിദ്ധരിപ്പിക്കാന്‍ നോക്കേണ്ടെന്ന് മുന്നറിയിപ്പും സജീവ് കൊടുത്തിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments