സിനിമയില്‍ അവസരം കൊടുക്കാമെന്ന് പറഞ്ഞ് സന്യാസിയും സുഹൃത്തുക്കളും മിനിസ്‌ക്രീന്‍ താരത്തെ ലൈംഗികമായി പീഡിപ്പിച്ചു. കൂടാതെ വിവാഹം കഴിച്ച് മഠത്തിന്റെ ഭരണചുമതല കൈമാറാമെന്നും പറഞ്ഞ് പറ്റിച്ചു. സന്യാസിയടക്കമുള്ള 7 പേര്‍ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. ശിവമൊഗ തീര്‍ഥഹള്ളി സ്വദേശിനിയും മിനിസ്‌ക്രീന്‍ താരവുമായ യുവതിയാണ് പരാതിക്കാരി.ഹുസനമാരണഹള്ളി മദ്ദേവപുര മഠത്തിലെ ദയാനന്ദ എന്ന സ്വാമി നഞ്ചേശ്വരയും സുഹൃത്തുക്കളുമാണ് പീഡന കേസിൽ കുടുങ്ങിയിരിക്കുന്നത്.