Friday, April 26, 2024
HomeKeralaഒരു പാര്‍ട്ടിയുടേയും തൊഴുത്തില്‍ ജനപക്ഷ പാര്‍ട്ടിയെ കെട്ടാൻ കിട്ടില്ലെന്ന്‌ പി സി ജോർജ്ജ്

ഒരു പാര്‍ട്ടിയുടേയും തൊഴുത്തില്‍ ജനപക്ഷ പാര്‍ട്ടിയെ കെട്ടാൻ കിട്ടില്ലെന്ന്‌ പി സി ജോർജ്ജ്

ജോർജ്ജ് എംഎല്‍എ. ജനപക്ഷ പാര്‍ട്ടി അങ്ങനെ തന്നെ നിലനിൽക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരു വിശ്വാസവുമില്ലെന്നും പി സി ജോർജ്ജ് പറഞ്ഞു . ജനപക്ഷം സ്വന്തം ചിഹ്നത്തില്‍ അഞ്ച് പാര്‍ലമെന്‍റ് സീറ്റുകളില്‍ മല്‍സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഷോണ്‍ ജോര്‍ജ് പത്തനംതിട്ടയില്‍ നിന്നാല്‍ ജയിക്കും. എന്നാൽ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. നിയമസഭയില്‍ ബിജെപിയുമായി സഹകരിക്കുമെന്ന് പി.സി ജോര്‍ജ്ജ് പറഞ്ഞു. എംഎല്‍എ ഒ.രാജഗോപാലിനൊപ്പം നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് ആലോചിക്കും. ബിജെപി സഹകരണത്തില്‍ മഹാപാപമില്ലെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞിരുന്നു. പി.എസ് ശ്രീധരന്‍ പിള്ളയുമായി നടന്ന ചര്‍ച്ചക്ക് ശേഷമാണ് ഇക്കാര്യത്തില്‍ ധാരണയായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments