Sunday, May 5, 2024
HomeKeralaപിണറായി വിജയന്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്താഞ്ഞത് എന്ത്? - രമേശ് ചെന്നിത്തല

പിണറായി വിജയന്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്താഞ്ഞത് എന്ത്? – രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്താഞ്ഞത് എന്ത് എന്ന് ചെന്നിത്തല. ഇതിൽ ശക്തമായ അമർഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകടിപ്പിച്ചു. പമ്പയില്‍ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമാക്കിയിട്ടില്ലായെന്നു രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കിയാണ് ചെന്നിത്തലയുടെ പ്രതിഷേധം. ശബരിമലയിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി നേരിട്ടെത്തി പരിശോധിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമലയിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി നിയമസഭാ സമിതിയെ നിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments