എ ക്ലാസ് തിയേറ്ററുകളില്‍ നാളെ മുതല്‍ മലയാള സിനിമയില്ല

വെള്ളിയാഴ്ച എ ക്ലാസ് തിയേറ്ററുകളില്‍ നിന്ന് പ്രദര്‍ശനം തുടരുന്ന ചിത്രങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ സംയുകതമായി തീരുമാനിച്ചു. സിനിമാ റിലീസ് പ്രശ്‌നത്തിൽ എ ക്ലാസ് തിയേറ്റര്‍ ഉടമകളുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് രണ്ടു സംഘടനകളുടെയും ഭാരവാഹികള്‍ അറിയിച്ചു. ഇതോടെ തിയേറ്ററുകളിലെ മലയാള സിനിമാ പ്രദര്‍ശനം പൂര്‍ണമായും നിലയ്ക്കും.
തിയേറ്റര്‍ വിഹിതത്തെ ചൊല്ലി, നിര്‍മാതാക്കളും വിതരണക്കാരും ഒരു ഭാഗത്തും തിയേറ്റര്‍ ഉടമകള്‍ മറുഭാഗത്തുമായി തുടരുന്ന പോരാട്ടം രൂക്ഷമായി.
പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും പ്രതിഷേധത്തിന്റെ ഭാഗമായി ക്രിസ്മസിന് റിലീസുകള്‍ വേണ്ടെന്നു  തീരുമാനിച്ചു.