വനിതാ മതിലിന് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ കേന്ദ്രങ്ങളിലുണ്ടാകും. വനിതാ മതിലിന്റെ ഭാഗമായി ചേരുന്ന പൊതുയോഗങ്ങളിൽ മന്ത്രിമാർ സംസാരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഡോ. ടി. എം. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ എന്നിവർ തിരുവനന്തപുരത്ത് പങ്കെടുക്കും.
ഇ. ചന്ദ്രശേഖരൻ, കെ.കെ. ശൈലജ (കാസർകോട്), ഇ.പി. ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി (കണ്ണൂർ), ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ (കോഴിക്കോട്), കെ.ടി. ജലീൽ (മലപ്പുറം), എ.കെ. ബാലൻ (ഷൊർണൂർ), കെ.കൃഷ്ണൻ കുട്ടി (പട്ടാമ്പി), സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ (തൃശ്ശൂർ), എ.സി. മൊയ്തീൻ (എറണാകുളം), എം.എം. മണി (അങ്കമാലി), പി. തിലോത്തമൻ (ചേർത്തല), ജി. സുധാകരൻ (ആലപ്പുഴ), കെ. രാജു (കായംകുളം), ജെ. മേഴ്‌സിക്കുട്ടിയമ്മ (കൊല്ലം) എന്നിവിടങ്ങളിലാണ് മറ്റു മന്ത്രിമാർ പങ്കെടുക്കുക.