Thursday, May 2, 2024
HomeNationalകള്ളവോട്ട് വിവാദത്തില്‍ താന്‍ ഒരു പാര്‍ട്ടിയുടെയും സമ്മര്‍ദത്തിന് വഴങ്ങിയിട്ടില്ല ; ടീക്കാറാം മീണ

കള്ളവോട്ട് വിവാദത്തില്‍ താന്‍ ഒരു പാര്‍ട്ടിയുടെയും സമ്മര്‍ദത്തിന് വഴങ്ങിയിട്ടില്ല ; ടീക്കാറാം മീണ

കള്ളവോട്ട് വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ മറുപടി. കള്ളവോട്ട് വിവാദത്തില്‍ താന്‍ ഒരു പാര്‍ട്ടിയുടെയും സമ്മര്‍ദത്തിന് വഴങ്ങിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത് സങ്കടകരമാണെന്നും മീണ പറഞ്ഞു. തന്റെ കര്‍ത്തവ്യം സ്വതന്ത്രവും നീതിപൂര്‍വവുമായേ നടപ്പാക്കിയിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ ടീക്കാറാം മീണ യുഡിഎഫിന്റെ വലയില്‍ വീണെന്ന പ്രസ്താവനയോട് തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments