Wednesday, December 4, 2024
HomeKeralaകളക്ടറും എം. എൽ. എ. യും തമ്മിലുള്ള പ്രണയം; ഇന്ന് വിവാഹിതരായി

കളക്ടറും എം. എൽ. എ. യും തമ്മിലുള്ള പ്രണയം; ഇന്ന് വിവാഹിതരായി

അരുവിക്കര എംഎല്‍എ ശബരിനാഥും തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരായി. കന്യാകുമാരിയിലെ തക്കല കുമാര കോവിലിലായിരുന്നു വിവാഹം. ഇന്ന് വൈകിട്ട് അഞ്ച് മണിമുതല്‍ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ സത്ക്കാരം ഒരുക്കിയിട്ടുണ്ട്. നാളെ അരുവിക്കര നിയോജക മണ്ഡലത്തിലും വിവാഹ സത്ക്കാരം നടക്കും.
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തികേയന്‍റെയും സുലേഖയുടെയും മകനാണ് ശബരീനാഥ്. ഐഎസ്ആര്‍ഒ ഉദ്യേഗസ്ഥനായിരുന്ന ശേഷ അയ്യരുടെയും എസ്ബിടി ഓഫീസര്‍ ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.
നേരത്തെ ഇരുവരും തമ്മിലുള്ള പ്രണയം മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. പുസ്തകങ്ങളാണ് തങ്ങളെ ചേര്‍ത്തുവെച്ചതെന്ന് കെ.എസ് ശബരിനാഥ് എംഎല്‍എയും തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരും മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നു.
ടാഗോറിന്‍റ രചനകളായിരുന്നു ഞങ്ങളുടെ ചര്‍ച്ചകളുടെ തുടക്കം. പിന്നീട് മിലന്‍ കുന്ദേരയുടെ പുസ്തകത്തെക്കുറിച്ചുളള തങ്ങളുടെ വ്യാഖ്യാനങ്ങളിലെ സാമ്യതയാണ് പ്രണയത്തിന് വഴിത്തിരിവായതെന്നും ദിവ്യ എസ് അയ്യര്‍ പറഞ്ഞിരുന്നു.
ടെന്നീസ് താരം അഗാസിയുടെ ഓപ്പണ്‍ എന്ന പുസ്തകമാണ് ശബരീനാഥന്‍ ആദ്യം ദിവ്യയ്ക്ക് സമ്മാനിച്ചത്. കര്‍ണാടക സംഗീതമാണ് ഇരുവര്‍ക്കും കൂടുതല്‍ പ്രിയം. സൂഫി സംഗീതമാണ് മറ്റൊന്ന്. വിവാഹശേഷം പറഞ്ഞുവെച്ച കുറെ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യണം. പിന്നെ പ്രധാനപ്പെട്ട മറ്റൊന്ന് ഒന്നിച്ചുളള ഒരു പുസ്തകമാണ്. അത് എന്തിനെക്കുറിച്ചാകുമെന്നൊന്നും അറിയില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments