Wednesday, January 15, 2025
HomeKeralaപോലീസില്‍ കൂടുതല്‍ ക്രിമിനലുകളുള്ളത് ഐ.പി.എസ് തലത്തിലെന്ന് ടി.പി സെന്‍കുമാര്‍

പോലീസില്‍ കൂടുതല്‍ ക്രിമിനലുകളുള്ളത് ഐ.പി.എസ് തലത്തിലെന്ന് ടി.പി സെന്‍കുമാര്‍

പോലീസില്‍ കൂടുതല്‍ ക്രിമിനലുകളുള്ളത് ഐ.പി.എസ് തലത്തിലെന്ന് ടി.പി സെന്‍കുമാര്‍. വിരമിക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയമായി നിഷ്പക്ഷത പാലിക്കാത്ത പോലീസുകാരുണ്ട് സേനയിലെന്ന് സെന്‍കുമാര്‍ പറഞ്ഞു. പോലീസില്‍ മാത്രം ജോലി ചെയ്തിട്ടുള്ളവര്‍ കൂപമണ്ഡൂകങ്ങളാണ്. കോണ്‍സ്റ്റബിള്‍ തലത്തിലുള്ളതിന്റെ പലമടങ്ങ് ക്രിമിനലുകള്‍ ഉന്നതലത്തിലാണ്. ഐ.പി.എസ് തലത്തില്‍ കൂടുതല്‍ ക്രിമിനലുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍വ്വീസ് ചട്ടത്തിന്റെ വിലക്കുകള്‍ ഇനിയില്ലെന്ന് പറഞ്ഞ അദ്ദേഹം പോലീസിന്റേയും ജനങ്ങളുടേയും നന്‍മക്കായി പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണ നല്‍കി. എന്നാല്‍ ചില ഉദ്യോഗസ്ഥന്‍മാര്‍ കുഴപ്പമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments