കൊച്ചിയില്‍ നടിയെ തട്ടികൊണ്ടുപോയ കേസില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടതായി സൂചന. സോളാര്‍ കേസില്‍ സരിതാ നായര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. ഫെനി ബാലകൃഷ്ണനാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്. കേസില്‍ അറസ്റ്റിലായ സുനില്‍കുമാറിന്റെ സുഹൃത്തുക്കള്‍ ഒരു മാഡത്തെക്കുറിച്ച് പരാമര്‍ശിച്ചരുന്നതായി ഫെനി നടന്‍ ദിലീപിനെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഫെനി പറഞ്ഞ കാര്യങ്ങള്‍ ദിലീപ് പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് സൂചന. ദിലീപിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫെനി ബാലകൃഷ്ണനെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്.
നടിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ നിയമസഹായം ആവശ്യപ്പെട്ട് സുനില്‍കുമാറിന്റെ സുഹൃത്തുക്കളായ രണ്ട് പേര്‍ തന്നെ സമീപിച്ചിരുന്നതായി ഫെനി ദിലീപിനോട് പറഞ്ഞിരുന്നു. ഇക്കാര്യം മാധ്യമങ്ങള്‍ വഴി ഫെനി സ്ഥിരീകരിച്ചിട്ടുണ്ട്. മനോജ്,മഹേഷ് എന്നി രണ്ട് പേര്‍ ചെങ്ങന്നൂരില്‍ വച്ചാണ് തന്നെ കണ്ടത്. കോടതിയില്‍ കീഴടങ്ങുന്നത് സംബന്ധിച്ച് ചോദിക്കാനാണ് ഇരുവരും തന്നെ സമീപിച്ചിരുന്നത്.ഇവരോട് മാവേലിക്കര കോടതിയില്‍ ഹാജരാകാന്‍ താന്‍ അന്ന് നിര്‍ദേശിച്ചു. എന്നാല്‍ അന്ന് മാവേലിക്കരയില്‍ ഹര്‍ത്താലായതിനാല്‍ പോലീസുകാരുടെ സാന്നിധ്യം കൂടുതലായി ഉണ്ടാവുമെന്ന് അവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മാഡത്തോട് ആഭിപ്രായം ചോദിച്ചിട്ട് മറുപടി പറയാം എന്ന് പറഞ്ഞാണ് അവര്‍ മടങ്ങിയത് എന്നും ഫെനി പറഞ്ഞു.
കേസില്‍ നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതിന് തൊട്ടുപുറകെയാണ് ഇതുവരെ പരാമര്‍ശിക്കപ്പെടാതിരുന്ന പുതിയ ആളുടെ കടന്നുവരവ്. സുനിയുടെ സുഹൃത്തുക്കള്‍ പറഞ്ഞ ‘മാഡം’ ആരാണെന്ന് കണ്ടെത്തനുള്ള ശ്രമം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകും.
നടിയെ തട്ടികൊണ്ടുപോയ കേസില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടതായി സൂചന
RELATED ARTICLES