ബലാത്സംഗത്തിന് ആഹ്വാനം ചെയ്തുകൊണ്ടു മലയാളിയിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു.രാധാകൃഷ്ണപിള്ളയെന്ന വ്യക്തിയാണ് വിവാദ കമന്റിട്ടത്. മുസ്‌ലിം പെണ്‍കുട്ടികളെയെല്ലാം ബലാത്സംഗം ചെയ്ത് അവര്‍ക്ക് കുട്ടികളെ നല്‍കണമെന്നാണ് രാധാകൃഷ്ണന്റെ കമന്റ്. ഹിന്ദു ഹെല്‍പ് ലൈന്‍ കോഡിനേറ്റര്‍ പ്രതീഷ് വിശ്വനാഥ് എന്നയാളിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്യാം പ്രസാദ് വടകര എന്നയാള്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിന് താഴെയാണ് രാധാകൃഷ്ണന്റെ വിവാദ കമന്റ്. കമന്റ് ശ്രദ്ധയില്‍പെട്ടതോടെ സോഷ്യല്‍ മീഡയില്‍ രാധാകൃഷ്മനെതിരെ രൂക്ഷ വിമര്‍ശനമാണുയരുന്നത്. മതസ്പര്‍ധ വളര്‍ത്തുന്ന, ബലാത്സംഗത്തിന് ആഹ്വാനം ചെയ്യുന്ന പ്രകോപനപരമായ പ്രസംഗത്തിന്റെ പരിധിയില്‍ വരുന്ന 153എ അനുസരിച്ചുള്ള കുറ്റമാണ് രാധാകൃഷ്ണന്‍ ചെയ്തതെന്നും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയരുന്നുണ്ട്.
ബലാത്സംഗത്തിന് ആഹ്വാനം ചെയ്തുകൊണ്ടു മലയാളിയിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു
RELATED ARTICLES