നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വീണ്ടും ദിലീപിനെ പിന്തുണച്ച് പിസി ജോര്‍ജ് എംഎല്‍എ. നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ല. ഇപ്പോള്‍ നടക്കുന്നത് പുരുഷ പീഡനമാണ്. ആക്രമിക്കപ്പെട്ടവുവെന്ന് പറയപ്പെടുന്നതിന്റെ അടുത്ത ദിവസം തന്നെ നടി അഭിനയിക്കാനെത്തിയെന്നും പിസി ജോര്‍ജ് പറഞ്ഞു. കേസില്‍ തെളിവ് നല്‍കാന്‍ താന്‍ പോകില്ല. തന്റെ മുറിയില്‍ വന്നാല്‍ അറിയാവുന്ന കാര്യങ്ങള്‍ പറയുമെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ദിലീപിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് നേരത്തെ പിസി ജോര്‍ജ് ആരോപിച്ചിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ ഗൂഢാലോചനയാണ് ദിലീപിനെ കുടുക്കിയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ജയിലില്‍ നിന്നും പണം ആവശ്യപ്പെട്ടു കൊണ്ട് പള്‍സര്‍ സുനി കത്തയച്ചത് സൂപ്രണ്ടിന്റെ അനുമതിയോടെയാണ്. കത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്നും പിസി ജോര്‍ജ് ആരോപിച്ചിരുന്നു.ദിലീപിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന പിസി ജോര്‍ജിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.