നടിയും നര്‍ത്തകയും അവതാരകയുമായ താരാ കല്യാണിന്റെ ഭര്‍ത്താവ് രാജാറാം ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് ഈ മാസം 22ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.
നര്‍ത്തകന്‍, നൃത്തസംവിധായകന്‍,ചാനല്‍ അവതാരകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന വ്യക്തിയാണ് രാജാറാം. സീരിയലിലും സിനിമകളിലും ചെറിയ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. താരാ കല്യാണിനൊപ്പം നൃത്തവേദികളിലും സജീവമായിരുന്നു. നൃത്താദ്ധ്യാപകന്‍ എന്ന നിലയിലാണ് കൂടുതലായും അറിയപ്പെട്ടത്.