Friday, April 26, 2024
HomeKeralaശ്രീറാം വെങ്കിട്ടരാമന്‍ അനധികൃത നിയമനം നടത്തിയെന്ന് രേഖകള്‍ പുറത്തുവിട്ട് സ്വകാര്യചാനല്‍

ശ്രീറാം വെങ്കിട്ടരാമന്‍ അനധികൃത നിയമനം നടത്തിയെന്ന് രേഖകള്‍ പുറത്തുവിട്ട് സ്വകാര്യചാനല്‍

കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സില്‍ മാനേജിംഗ് ഡയറക്ടറായിരിക്കെ ശ്രീറാം വെങ്കിട്ടരാമന്‍ അനധികൃത നിയമനം നടത്തിയെന്ന് രേഖകള്‍ പുറത്തുവിട്ട് സ്വകാര്യചാനല്‍. മാധ്യമപ്രവർത്തകനായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ കഴിയുകയാണ് ശ്രീറാം വെങ്കിട്ടരാമന്‍. ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ തസ്തിയിലേക്ക് സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ ഇരട്ടി ശമ്പളത്തില്‍ നിയമനം നടത്തുകയും ഇതോടൊപ്പം ഡയറക്ടര്‍ ബോര്‍ഡ് അറിയാതെ തന്റെ പേഴ്സണല്‍ അസിസ്റ്റന്റിനു 13,000 രൂപ ശമ്പളവും വര്‍ധിപ്പിച്ചു നല്‍കുകയും ചെയ്തുവെന്നാണ് ആരോപണം. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സില്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം പ്രതിമാസം എഴുപതിനായിരം രൂപയാണ്. മന്ത്രിസഭായോഗത്തിനയച്ച സി3/254/2018 എന്ന തൊഴില്‍ വകുപ്പിന്റെ ഫയല്‍ ഇതു വ്യക്തമാക്കുന്നു. എന്നാല്‍ പുതിയതായി 2018 ഫെബ്രുവരിയില്‍ നിയമിച്ച ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ക്ക് ശ്രീറാംവെങ്കിട്ടരാമന്‍ ശമ്പളമായി നല്‍കിയത് 1,30,000 രൂപയായിരുന്നു. അതായത് സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളത്തിന്റെ ഇരട്ടിയോളം തുക. ഇതിനു പുറമെ പരസ്യത്തിലൊന്നുമില്ലാതിരുന്ന കാറും മൊബൈല്‍ ഫോണും അനുവദിച്ചു. ഇതു നിയമനപരസ്യത്തിനു വിരുദ്ധമാണെന്ന് അക്കാദമിയുടെ രേഖകള്‍ വ്യക്തമാക്കുന്നു. ഇതിനു പിന്നാലെയാണ് സ്വന്തം പി.എ ആയിരുന്ന ജിജിമോന് ഡയറക്ടര്‍ ബോര്‍ഡ് അറിയാതെ മാനേജിങ് ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ 13,000 രൂപ ശമ്പളവര്‍ധന നല്‍കിയത്. ഇതു ശ്രീറാം ഏകപക്ഷീയമായി ചെയ്തതാണെന്ന് ഡയറക്ടര്‍ ബോര്‍ഡിന്റെ മിനിറ്റ്സ് വ്യക്തമാക്കുന്നു. സര്‍വീസിലെ പ്രകടനം വിലയിരുത്തി ഡയറക്ടര്‍ ബോര്‍ഡാകണം ശമ്പളം വര്‍ധിപ്പിക്കേണ്ടതെന്ന ചട്ടം മറികടന്നായിരുന്നു എം.ഡിയുടെ തീരുമാനം. സ്വന്തമായി തീരുമാനിച്ചശേഷം അംഗീകാരം നല്‍കാനായി ഇതു ഡയറക്ടര്‍ ബോര്‍ഡില്‍ അവതരിപ്പിക്കുകയായിരുന്നു. എന്നാല്‍ ബോര്‍ഡ് ശമ്പള വര്‍ധന അംഗീകരിച്ചില്ലെങ്കിലും എം.ഡിയുടെ സമ്മര്‍ദഫലമായി സ്പെഷ്യല്‍ അലവന്‍സായി ഇതു അംഗീകരിച്ചതായി രേഖകള്‍ തെളിയിക്കുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments