തിരുവല്ല വിദ്യാഭ്യാസ ഉപജില്ല പ്രവർത്തി പരിചയമേള ഉദ്ഘാടനം ചെയ്തു

prakash thomas

തിരുവല്ല വിദ്യാഭ്യാസ ഉപജില്ല പ്രവർത്തി പരിചയമേള തിരുവല്ല എസ്. സി.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അഡ്വ. പ്രകാശ് പി തോമസ് അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു ലങ്കാഗിരി, എ.ഇ.ഒ. പ്രസീന പി.ആർ., എസ്. സി.എസ് ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ റെജി വർഗീസ്, ഹെഡ്മിസ്ട്രസ് ഗീത ടി. ജോർജ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ: തിരുവല്ല വിദ്യാഭ്യാസ ഉപജില്ല പ്രവർത്തി പരിചയമേള തിരുവല്ല എസ്. സി.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ ഉദ്ഘാടനം ചെയ്യുന്നു