Friday, April 26, 2024
HomeNationalഅഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിനെ മോദി സര്‍ക്കാർ സഹായിച്ചു- കോണ്‍ഗ്രസ്

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിനെ മോദി സര്‍ക്കാർ സഹായിച്ചു- കോണ്‍ഗ്രസ്

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിനെ മോദി സര്‍ക്കാർ സഹായിച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിനെ യുപിഎ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും മോദി സർക്കാർ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിനെ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. 100 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാര്‍ അഗസ്റ്റ വെസ്റ്റ്‌ലാന്റിന് മോഡി സര്‍ക്കാര്‍ നല്‍കിയെന്നും കോൺഗ്രസ് പറയുന്നു.എന്നാൽ 2019 ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോള്‍ മോഡി സര്‍ക്കാരും അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡും തമ്മിലുള്ള അവിശുദ്ധ ഇടപാടിനെ കുറിച്ച് അന്വേഷിക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞു.

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റിലായ ക്രിസ്റ്റ്യന്‍ മിഷേലിനെ ചോദ്യം ചെയ്യുന്നതിനിടെ സോണിയ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചെന്ന് ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തിയിരുന്നത് മാധ്യമ ചർച്ചയായി. അതേസമയം ഏത് പശ്ചാത്തലത്തിലാണ് പേര് വെളിപ്പെടുത്തിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments