പോലിസ് തലപ്പത്ത് വലിയ തോതില്‍ അഴിച്ചുപണി. പോലീസ് ആസ്ഥാനത്തെ എഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ ഫയര്‍ഫോഴ്‌സ് ഡയറക്ടറായി നിയമിച്ചു. തച്ചങ്കരിക്ക് പകരം അനന്തകൃഷ്ണന്‍ പോലീസ് ആസ്ഥാനത്തെ എഡിജിപിയാകും. നിലവില്‍ ഫയര്‍ ഫോഴ്‌സ് മേധാവിയായ എ.ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണച്ചുമതലയുള്ള ക്രൈംബ്രാഞ്ച് എസ്പി ദിനേന്ദ്രകശ്യപിനെ പോലീസ് ആസ്ഥാനത്തെ ഐജിയായി നിയമിച്ചു.അനില്‍കാന്തിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായും നിതിന്‍ അഗര്‍വാളിനെ വൈദ്യുതി വകുപ്പ് വിജിലന്‍സിലും നിയമിച്ചു.യതീഷ് ചന്ദ്ര തൃശ്ശൂര്‍ റൂറല്‍ എസ്പിയായും രാഹുല്‍ ആര്‍ നായര്‍ തൃശ്ശൂര്‍ കമ്മീണറായും ബി.അശോക് കൊല്ലം റൂറല്‍ എസ്.പിയായും ചുമതലയേല്‍ക്കും.