കോളേജ് കാമ്പസുകളിൽ വർണാഭമായ ഓണാഘോഷം. പഠനത്തിന് അവധി നൽകി ബുധനാഴ്ചയാണ് കൗമാരക്കാർ ഒണം ആഘോഷിച്ചത്. കോടി മുണ്ടും ജുബ്ബയും അണിഞ്ഞാണ് ആൺകുട്ടികൾ കോളജുകളിൽ എത്തിയത്. സെറ്റ് സാരിയും ബ്ലൗസുമായിരുന്നു വനിതകളിൽ കടുതൽപേരുടെയും വേഷം. ഇവർ കോളജുകളിൽ ആർപ്പ് വിളികളുമായി ഒാണത്തെ വരവേറ്റു. കൊട്ടുംപാട്ടും ചെണ്ടമേളങ്ങളും ആഘോഷത്തിന് പൊലിമപകർന്നു. പുലികളി, കരടികളി, തിരുവാതിര, വടംവലി മത്സരങ്ങൾ, മലയാളി മങ്ക മത്സരം തുടങ്ങിയവ അരങ്ങേറി. ഘോഷയാത്രയും സദ്യവട്ടങ്ങളും ഒരുക്കിയിരുന്നു.
കോളേജ് കാമ്പസുകളിൽ വർണാഭമായ ഓണാഘോഷം
RELATED ARTICLES