മോദിയെ വധിക്കാന്‍ ശ്രമിക്കുന്ന അര്‍ബന്‍ നക്സലുകളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിന്തുണയ്ക്കുകയാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഛത്തിസ്ഗഡിലെ റായ്പൂരില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളായ രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തിസ്ഗഡ് എന്നിവിടങ്ങളിലെ ജനങ്ങളോട് ഇക്കാര്യം രാഹുല്‍ വിശദീകരിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് രാഹുല്‍ ബാബ പകല്‍ക്കിനാവ് കാണുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ശ്രമിക്കുന്ന അര്‍ബന്‍ നക്സലുകളെ രാഹുല്‍ പിന്തുണയ്ക്കുന്നു. പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതി ഒരുക്കുന്നവരെ അറസ്റ്റ് ചെയ്യേണ്ടെ- അമിത് ഷാ ചോദിച്ചു.ഛത്തിസ്ഗഡില്‍ 65 സീറ്റുകളിലെങ്കിലും ബിജെപി വിജയിക്കണമെന്ന് അമിത് ഷാ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. 9