Tuesday, April 30, 2024
HomeKeralaചൂടും വരള്‍ച്ചയും; മുഖ്യമന്ത്രി പിണറായി വിജയന്‍ ​അടിയന്തര യോഗം വിളിച്ചു

ചൂടും വരള്‍ച്ചയും; മുഖ്യമന്ത്രി പിണറായി വിജയന്‍ ​അടിയന്തര യോഗം വിളിച്ചു

സംസ്ഥാനത്ത്​ ചൂടും വരള്‍ച്ചയും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ​അടിയന്തര യോഗം വിളിച്ചു. വൈകിട്ട്‌ മൂന്നിന്‌ ​ ചേരുന്ന യോഗത്തില്‍ മ​ന്ത്രിമാരും ഉന്നതതല ഉദ്യോഗസ്ഥരും പ​ങ്കെടുക്കും. വരള്‍ച്ച പ്രതിരോധിക്കാനുള്ള നടപടികളും കുടിവെള്ള വിതരണം ഉറപ്പുവരുത്താനുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും. സൂര്യാതപമേറ്റ്​ മരിച്ചവരുടെ കുടുംബത്തിന്​ അടിയന്തര ധനസഹായം നല്‍കുന്നത്​ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും. അടുത്ത ദിവസങ്ങളിലായി നാലുപേരാണ്​ സംസ്ഥാനത്ത്​ സൂര്യാതപമേറ്റ്​ മരിച്ചത്​. നിരവധി പേര്‍ക്ക്​ പൊള്ളലേല്‍ക്കുകയും ചെയ്​തിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments