വിദേശജോലി വാഗ്ദാനം ചെയ്ത് ഡോക്ടര്‍ ദമ്പതിമാരുടെയും ബന്ധുവിന്റെയും പക്കല്‍ നിന്ന് ഒമ്പതര ലക്ഷം തട്ടിയെടുത്ത ദമ്പതികൾ പിടിയിൽ.ഏറ്റുമാനൂർ സ്വദേശികളായ തോപ്പിൽ ഫിജോ ജോസഫ് (34), ഭർത്താവ് ഹാരിഷ് (50) എന്നിവരെയാണ് ജില്ലാ പോലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി ഇവരുടെ ബന്ധുവായ അജിത് ജോർജ് ഒളിവിലാണ്.