Saturday, May 4, 2024
HomeHealthകട്ടന്‍ചായ കൂട്ടിനുണ്ടെങ്കിൽ ........

കട്ടന്‍ചായ കൂട്ടിനുണ്ടെങ്കിൽ ……..

കട്ടന്‍ചായ കൂട്ടിനുണ്ടെങ്കിൽ കിട്ടുന്ന ഗുണങ്ങൾ … കട്ടന്‍ ചായയില്‍ കാണപ്പെടുന്ന ഫ്‌ളേവനോയിഡ്‌ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ രക്തയോട്ടത്തിനുണ്ടാകുന്ന തടസങ്ങള്‍ ഒഴിവാക്കുമെന്ന് പറയുന്നു.

കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള തിയോഫിലിന്‍, കഫീന്‍ എന്നിവ, ഉന്‍മേഷവും ഊര്‍ജവും പകരുന്നു. ഹൃദയധമനികളുടെ കേടുപാടുകള്‍ കുറയ്ക്കാനും ഇതു സഹായിക്കുന്നു.

പല്ലില്‍ പോടുകള്‍ ഉണ്ടാകുന്നതും ദ്രവിക്കുന്നതും തടയുന്നു.ദിവസവും ചായ കുടിക്കുന്നതുമൂലം ദഹനവ്യവസ്ഥ ആരോഗ്യമുള്ളതാകുന്നു.

ആസ്തമ രോഗികളുടെ ശ്വാസംമുട്ട്, ചുമ, വലിവ് തുടങ്ങിയവയ്ക്ക് ആശ്വാസം ലഭിക്കുന്നു. ചായയിലടങ്ങിയ പോളിഫിനോള്‍, കാറ്റക്കിന്‍ തുടങ്ങിയ ആന്റി ഓക്സിഡന്റ്സ് അര്‍ബുദത്തെ തടയും. സ്ഥിരമായി കട്ടചായ കുടിച്ചാല്‍ കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പ്രതിരോധിക്കാനും നിയന്ത്രിക്കാനുമാകും.

ചായയില്‍ അടങ്ങിയിട്ടുള്ള അമിനോ ആസിഡ് എല്‍-തിയാനിന്‍ എന്ന ഘടകം ഒരു വ്യക്തിയുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു. ദേഷ്യം നിയന്ത്രിക്കാന്‍ കട്ടന്‍ചായക്ക് ആകും. ചായയിലെ ആല്‍ക്കലിന്‍ എന്ന ആന്റിജന്‍ ശരീരത്തിലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.

സ്ത്രീകളില്‍ സ്തനാര്‍ബുദവും ഓവറിയന്‍ കാന്‍സറും വരുന്നതിനെ കട്ടന്‍ചായ പ്രതിരോധിക്കുന്നു. കോശങ്ങള്‍ക്കും ഡിഎന്‍എയ്‌ക്കും സംഭവിക്കുന്ന കേടുപാടുകളെ ചെറുക്കാന്‍ കഴിയുന്നു. ശരീരത്തിന് ഉന്‍മേഷവും ഊര്‍ജവും കട്ടന്‍ചായ നല്‍കുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments