ലൈംഗിക പീഡനക്കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജി പരിഗണിക്കുന്നത് മുംബൈ ഹൈക്കോടതി രണ്ട് വര്‍ഷത്തേക്ക് നീട്ടി.
ഡിഎന്‍എ പരിശോധന ഫലം വൈകുന്നതാണ് ഹര്‍ജി മാറ്റിവയ്ക്കാന്‍ കാരണം. ഡിവിഷന് ബെഞ്ചിന്റെ മുമ്ബാകെയുള്ള ഹര്‍ജി മുന്‍ഗണന ക്രമമനുസരിച്ച് പട്ടിക തയ്യാറാക്കിയപ്പോഴാണ് പുതിയ തീയതി ലഭിച്ചത്. 2021 ജൂണ്‍ മാസത്തേക്കാണ് ഹര്‍ജി നീട്ടിയത്.
മുംബൈ ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് ഹര്‍ജി 2021 ജൂണ്‍ മാസത്തിലേക്കു മാറ്റിയത്. ഡിഎന്‍എ പരിശോധന നടത്തുന്ന ലാബില്‍ നേരത്തേയുള്ള ഒട്ടേറെ കേസുകളുടെ പരിശോധന നടക്കാനുണ്ടെന്നും അതിനാല്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധനാഫലം ലഭിക്കാന്‍ താമസമുണ്ടാകുമെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം.
വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടു വയസുള്ള കുട്ടിയുണ്ടെന്നുമാണ് ബിഹാര്‍ സ്വദേശിനിയുടെ പരാതി. കുട്ടിക്കും തനിക്കും ജീവിക്കാനുള്ള ചെലവ് ബിനോയി നല്‍കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെടുന്നു. മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിലാണ് ബിനോയിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.