ച​​ങ്ങ​​നാ​​ശേ​​രിയിൽ ട്രെ​​​​യില​​ർ പാ​​ല​​ത്തി​​ൽ നി​​ന്നും തോ​​ട്ടി​​ലേ​​ക്ക് മ​​റി​​ഞ്ഞു

chaganassery accident

കാ​​റു​​ക​​ൾ ക​​യ​​റ്റി​​വ​​ന്ന ട്രെ​​​​യില​​ർ പാ​​ല​​ത്തി​​ൽ നി​​ന്നും തോ​​ട്ടി​​ലേ​​ക്ക് മ​​റി​​ഞ്ഞു. ഡ്രൈ​​വ​​റും ക്ലീ​​ന​​റും ഭാ​​ഗ്യ​​വ​​ശാ​​ൽ ര​​ക്ഷ​​പ്പെ​​ട്ടു. ച​​ങ്ങ​​നാ​​ശേ​​രി-​​ആ​​ല​​പ്പു​​ഴ റോ​​ഡി​​ൽ കൊ​​ണ്ടൂ​​ർ ക​​ണ്‍​വ​​ൻ​​ഷ​​ൻ സെ​​ന്‍റ​​റി​​നു സ​​മീ​​പ​​മു​​ള്ള ഒ​​ന്നാം​​പാ​​ല​​ത്തി​​ൽ ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ ര​​ണ്ടി​​നാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. രാ​​ജ​​സ്ഥാ​​നി​​ൽ നി​​ന്നും ഹോ​​ണ്ടാ ക​​ന്പ​​നി​​യു​​ടെ കാ​​റു​​ക​​ൾ ക​​യ​​റ്റി കോ​​ട്ട​​യ​​ത്തു​​ള്ള ഷോ​​റൂ​​മി​​ലേ​​ക്ക് പോ​​യ ട്രെ​​യി​​ല​​റാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. ആ​​ല​​പ്പു​​ഴ ഭാ​​ഗ​​ത്തു​​നി​​ന്നും വ​​രി​​ക​​യാ​​യി​​രു​​ന്ന ട്രെ​​യി​​ല​​ർ ച​​ങ്ങ​​നാ​​ശേ​​രി ഭാ​​ഗ​​ത്തു​​നി​​ന്നും വ​​ന്ന വാ​​ഹ​​ന​​ത്തി​​ന് സൈ​​ഡ് കൊ​​ടു​​ക്കു​​ന്പോ​​ൾ കൈ​​വ​​രി​​യി​​ല്ലാ​​തി​​രു​​ന്ന പാ​​ല​​ത്തി​​ൽ നി​​ന്നും തോ​​ട്ടി​​ലേ​​ക്ക് മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. ട്രെ​​​​യി​​ല​​റി​​ന്‍റെ ഡ്രൈ​​വ​​ർ മും​​ബൈ സ്വ​​ദേ​​ശി മു​​ഹ​​മ്മ​​ദ് അ​​സ്വാ​​ഹ്, ക്ലീ​​ന​​ർ അ​​വി​​ത്ത് എ​​ന്നി​​വ​​രാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ നി​​ന്നും അ​​ത്ഭു​​ത​​ക​​ര​​മാ​​യി ര​​ക്ഷ​​പ്പെ​​ട്ട​​ത്. പാ​​ല​​ത്തി​​നും ന​​ട​​പ്പാ​​ത​​ക്കു​​മി​​ട​​യി​​ലേ​​ക്ക് വീ​​ണ പ​​ടു​​കൂ​​റ്റ​​ണ്‍ ട്രെ​​യി​​ല​​റി​​ന് ഭാ​​ഗി​​ക​​നാ​​ശം സം​​ഭ​​വി​​ച്ചു. ആ​​റ് കാ​​റു​​ക​​ളാ​​ണ് ട്രെ​​യി​​ല​​റി​​ലു​​ള്ള​​ത്. മ​​റി​​ഞ്ഞ​​തി​​ന്‍റെ ആ​​ഘാ​​ത​​ത്തി​​ൽ കാ​​റു​​ക​​ൾ​​ക്ക് നാ​​ശം സം​​ഭ​​വി​​ക്കാ​​നി​​ട​​യു​​ള്ള​​താ​​യി സൂ​​ച​​ന​​യു​​ണ്ട്. ട്രെ​​യി​​ല​​ർ ക്രെ​​യി​​ൻ ഉ​​പ​​യോ​​ഗി​​ച്ച് ഉ​​യ​​ർ​​ത്തി പ​​രി​​ശോ​​ധി​​ച്ചെ​​ങ്കി​​ൽ മാ​​ത്ര​​മേ ന​​ഷ്ട​​ത്തി​​ന്‍റെ നി​​ല​​വാ​​രം നി​​ജ​​പ്പെ​​ടു​​ത്താ​​നാ​​കു​​ക​​യു​​ള്ളു.