Tuesday, March 19, 2024
Homeപ്രാദേശികംജില്ലയിലെ ആദ്യ പോക്‌സോ കോടതി ഉദ്ഘാടനം ചെയ്തു

ജില്ലയിലെ ആദ്യ പോക്‌സോ കോടതി ഉദ്ഘാടനം ചെയ്തു

കോടതികളില്‍ പോക്‌സോ കേസുകളുടെ എണ്ണം കൂടിവരുകയും കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം വരുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച 17 ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതികളായ പോക്‌സോ കോടതിയില്‍ ഒന്നാണ് പത്തനംതിട്ടയിലേതെന്ന് വീണാജോര്‍ജ് എം.എല്‍.എ പറഞ്ഞു. നഗരസഭാ സമുച്ചയത്തിന്റെ  എതിര്‍വശത്ത് ഷൈന്‍ ടവറിന്റെ താഴത്തെ നിലയില്‍ ആരംഭിച്ച ജില്ലയിലെ ആദ്യത്തെ പോക്‌സോ കോടതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു വീണാജോര്‍ജ് എം.എല്‍.എ.  ഇരകളായ കുട്ടികള്‍ പ്രായപൂര്‍ത്തിയായതിനു ശേഷവും വിവാഹത്തിനു ശേഷവും കോടതികളില്‍ ഹാജരാകേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകുന്നതില്‍ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരുണ്ട്. ഈ സാഹചര്യം മുന്നില്‍ കണ്ടുകൊണ്ടാണ് എല്ലാ ജില്ലകളിലും പോക്‌സോ കോടതികള്‍ ആരംഭിക്കുന്നതിനുള്ള തീരുമാനം എടുത്തത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ചേര്‍ന്ന് ഓണ്‍ലൈനിലൂടെ 17 പോക്‌സോ സ്‌പെഷല്‍ കോടതികള്‍ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തിരുന്നു. കോവിഡ് കാലത്ത് വളരെ പെട്ടെന്ന് കോടതിക്കായുള്ള പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതിലുള്ള നന്ദിയും എല്ലാ പിന്തുണയും നല്‍കിയ ബാര്‍ അസോസിയേഷനും സ്‌പെഷല്‍ ജഡ്ജിയായ കെ.എന്‍ ഹരികുമാറിനും അഭിനന്ദനവും അറിയിയിക്കുന്നതായി എം.എല്‍.എ പറഞ്ഞു. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ടി.കെ രമേഷ് കുമാര്‍, ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി കെ.എന്‍ ഹരികുമാര്‍, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പി.എസ് സൈമ, കുടുംബ കോടതി ജഡ്ജി കെ.കെ സുജാത, ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സി.വി ജ്യോതിരാജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.  

RELATED ARTICLES
- Advertisment -

Most Popular

Recent Comments