Saturday, September 14, 2024
Homeപ്രാദേശികംസ്നേഹപുരത്തു കേരള മദ്യ നിരോധന ജനകീയ മുന്നണിയുടെ സമര പ്രഖ്യാപനം

സ്നേഹപുരത്തു കേരള മദ്യ നിരോധന ജനകീയ മുന്നണിയുടെ സമര പ്രഖ്യാപനം


കേരളം മദ്യ നിരോധന ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ റാന്നി സ്നേഹപുരത്തു ബെവറേജ്‌സ് ഔട്ട്ലെറ്റ് സ്ഥാപനത്തിനെതിരെ റിലേ നിരാഹാര സമര പ്രഖ്യാപനം നടത്തി. ബാബു സ്നേഹപുരം സമ്മേളനത്തിൽ പങ്കെടുക്കുന്നവരെ പരിചയപ്പെടുത്തി. ജ്യോതിർഗമയ ജനറൽ സെക്രട്ടറി കെ എൻ. വേണുക്കുട്ടൻ സ്വാഗതം പറഞ്ഞു. ജ്യോതിർഗമയ സംസ്ഥാന പ്രസിഡൻറ് ബെന്നി പുത്തൻപറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരള മദ്യ വിരുദ്ധ സമതി ചെയർമാൻ റവ. ഡോ . ടി. ടി. സഖറിയാ സമര പ്രഖ്യാപനം ഉദ്ഘാടനം ചെയ്തു. മലയാലപ്പുഴ നവജീവൻ ട്രസ്റ്റ് ചെയർമാൻ ഫാ. സി. ജി. സാം മുഖ്യ പ്രഭാഷണം നടത്തി. ബി ജെ പി നിയോജക മണ്ഡലം പ്രസിഡൻറ് ഷൈൻ ജി. കുറുപ്പ് ജ്യോതിർഗമയ സംസ്ഥാന കമ്മറ്റി ട്രഷറർ അൻസാരി, സജി കുളത്തുങ്കൽ എന്നിവർ ആശംസ പ്രസംഗം നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments