അറക്കമണ്ണിൽ ജംഗ്ഷനിലെ അനധികൃത കയ്യേറ്റങ്ങൾ

അറക്കമണ്ണിൽ ജംഗ്ഷനിലെ അനധികൃത കയ്യേറ്റങ്ങൾ

അത്തിക്കയം അറക്കമണ്ണിൽ ജംഗ്ഷനിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് ശ്രീ ജോർജ് ജോസഫ് അറക്കമണ്ണിൽ സമർപ്പിച്ച പരാതിയിൽ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു പുനഃസ്ഥാപിക്കുന്നതിന് പോലീസ് , പി. ഡബ്ള്യു . ഡി. , പഞ്ചായത്തു , റവന്യു സംയുക്തമായി നടപടി സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകി. റാന്നി തോട്ടമൺകാവ് ദേവീക്ഷേത്രം പടിയിൽ ബസ് സ്റ്റോപ്പ്‌ നിലവിലുണ്ടെങ്കിലും കെ എസ്‌. ആർ. റ്റി . സി. ബസ്സുകൾ നിർത്തുന്നില്ലായെന്നു തോട്ടമാൺകാവ് നിവാസികളുടെ പരാതിയിൽ തുടർനടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. അടിച്ചിപ്പുഴയിൽ ജലശുദ്ധീകരണ പ്ലാന്റ് നിർമ്മിക്കുന്നതിനും ഇട്ടിയപ്പാറ കാവുങ്കൽപടി റോഡിലെ അനധികൃത വാഹന പാർക്കിംഗ് നിരോധിക്കുന്നത് സംബന്ധിച്ചു രാജപ്പൻ അടിച്ചിപ്പുഴ സമർപ്പിച്ച പരാതി നടപടിക്കായി പോലീസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വാട്ടർ അതോറിറ്റി എന്നിവർക്ക് നൽകുന്നതിന് യോഗം തീരുമാനിച്ചു.